വിജയാഘോഷത്തിനിടയിലെ ദുരന്തം സർക്കാരിനെതിരേയുള്ള ആയുധമാക്കി ബിജെപി

ബെംഗളൂരു : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തം ഭരണകക്ഷിയായ കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കി ബിജെപി.

സർക്കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനുപിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉത്തരവാദികളാണെന്നും ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തിറങ്ങി.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും രാജിയാവശ്യവും നേതാക്കൾ ഉന്നയിച്ചു. ഐപിഎൽ താരങ്ങൾക്കൊപ്പം ചിത്രമെടുക്കാൻനിന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ പോകാൻ താത്പര്യംകാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക കുറ്റപ്പെടുത്തി.

ഹൃദയമില്ലാത്തവരാണ് കോൺഗ്രസ് സർക്കാരെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവനുകൾക്ക് അവർ വിലകല്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts