ബംഗളൂരു: നഗരത്തിലെ ചന്ദ്ര ലേഔട്ടിൽ ഡോക്ടറുടെ വീടിന് തീയിട്ട സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാർച്ച് 10ന് ചന്ദ്രലേഔട്ടിലെ ഡോ. ഗംഗാധരയുടെ വീട് കത്തിച്ച കേസിൽ പ്രജ്വൽ, രാകേഷ്, സച്ചിൻ, ജീവൻ ചന്ദ്ര എന്നിവരാണ് പിടിയിലായത്.
ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുടെ സഹായിയായ രവി എന്നയാളാണ് പ്രതികൾക്ക് അര ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.അതെസമയം രവി ഒളിവിലാണ്.
പ്രതികൾ 40 ലിറ്ററോളം പെട്രോളുമായി രണ്ടു ബൈക്കുകളിലായെത്തിയാണ് ആക്രമണം നടത്തിയത്. വീടിനുമേൽ പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]