മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പോലീസ്

ബെംഗളൂരു : മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ സിറ്റി പൊലീസ്.

സമൂഹ മാധ്യമമായ എക്‌സിലെ ഒരു ഉപഭോകതാവാണ്‌ ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് (@മെട്രോ ചിക്ക്‌സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരം രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്ന കാര്യം ബെംഗളൂരു പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

  'ഒന്നുമില്ലല്ലോ ഇവിടെ...'; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു

പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ വ്യക്തമാക്കി.

‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ ഷെയർ ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts