റോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ

ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി.

സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ് മെട്രോ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതെന്നാണ് വിശദീകരണം. ഭൂഗര്‍ഭ മാലിന്യക്കുഴലിലെ ചോര്‍ച്ചയാണ് മണ്ണൊലിച്ചുപോകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts