യുവതിക്കെതിരായ അതിക്രമം; ‘വലിയ നഗരങ്ങളിൽ പതിവെന്ന് നിസ്സാരവത്കരിച്ച് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തിൽ.

സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

“ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കമ്മീഷണറോട് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ നേർക്ക് ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ബിടിഎം ലേ ഔട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 1.52 ഓടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

സംഭവത്തില്‍ പോലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്.

യുവാവ് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
[masterslider id="10"]

Related posts

Click Here to Follow Us