കോട്ടൺ മിൽ തൊഴിലാളിയുടെ മൃതദേഹം മുറിവുകളോടെ നഗ്നമായി നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു : ബല്ലാരി ജില്ലയിലെ റാണി തോട്ട പ്രദേശത്തിന് സമീപം ആർജെ കോട്ടൺ മില്ലിലെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

തൊഴിലാളിയുടെ ഭാര്യയാണ് തലയിലും തോളിലും ചെവിയിലും മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്ന് പുറത്തുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭാര്യ നീലവേണി പരാതി നൽകിയിരുന്നു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

“തൊഴിലാളിയുടെ ഭാര്യ (നീലവേണി) രേഖാമൂലം പരാതി നൽകിയിരുന്നു… ഇന്ന് (ഏപ്രിൽ 5) ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി അവർക്ക് വിവരം ലഭിച്ചു. വിവരമനുസരിച്ച് ബന്ധുക്കളോടൊപ്പം അവർ സ്ഥലത്തെത്തി. മൃതദേഹം നഗ്നമായി നിലയിലാണ് കണ്ടെത്തിയത്, തലയിലും തോളിലും ചെവിയിലും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ബല്ലാരി പോലീസ് സൂപ്രണ്ട് ശോഭ റാണി പറഞ്ഞു.

“യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസ് സെക്ഷൻ 103 (കൊലപാതകം) പ്രകാരം ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നും എസ്പി കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts