1406 പുതിയ ബസുകളുമായി ബിഎംടിസി;1200 ബസുകള്‍ പിന്‍വലിക്കും

ബെംഗളൂരു : നഗരയാത്രയ്ക്കായി ബിഎംടിസി 1406 പുതിയ ബസുകൾ കൂടി നിരത്തിലിറക്കും. ഓടിത്തളർന്ന 1200 ബസുകൾ പിൻവലിക്കുന്നതിന് പകരമാണ് പുതിയ ബസുകൾ എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 3000 ബസുകൾ വാങ്ങാനുള്ള അനുമതിയാണ് ബിഎംടിസിക്ക് ലഭിച്ചത്. എട്ടുലക്ഷം കിലോമീറ്റർ ഓടിയ ബസുകളാണ് സർവീസ് നിർത്തുന്നത്. 2013-14 വർഷത്തിൽ 491 ബസും 2015-16 വർഷത്തിൽ 118 ബസും 2016-17 വർഷത്തിൽ 343 ബസുകളുമാണ് നിരത്തിൽ നിന്ന് പിൻവലിച്ചത്.
പൊളിച്ചു വിൽക്കുന്ന ബസുകളുടെ മൂല്യം കണക്കാക്കുന്നത് മെറ്റൽ സ്ക്രാപ്പ് ട്രേഡിങ് കോർപറേഷൻ എന്ന സ്ഥാപനമാണ്. കൂടുതൽ പുതിയ ബസുകൾ എത്തിയതോടെ ഇന്ധനക്ഷമത അടക്കമുള്ള കാര്യങ്ങളിൽ ബിഎംടിസിക്ക് കൂടുതൽ സാമ്പത്തിക ലാഭവും ഉണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us