സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും;

കൊല്ലത്ത് നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിൽ അവതരിപ്പിച്ച ‘നവ കേരളത്തിന്‍റെ പുതുവഴികൾ’ എന്ന രേഖയിലെ ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി നൽകും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയ്യാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാൽ പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

അഞ്ച് ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വരും.. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തെരഞ്ഞെടുപ്പ് ഇന്ന് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉച്ചയോടെ തീരുമാനം ഉണ്ടാകും.

സമ്മേളന പ്രതിനിധികൾ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി ഗോവിന്ദൻ തുടരാനാണ് സാധ്യത. വയനാട് ജില്ലാ സെക്രട്ടറി കെ .റഫീക്ക്,മലപ്പുറം ജില്ലാ സെക്രട്ടറി പി.വി അനിൽ,തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ,കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാൽ,കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മഹബൂബ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
[masterslider id="10"]

Related posts