ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുന്നു: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മുന്‍പിലാണ് ഈ വിഷയം വെക്കുന്നത്. ബിജെപി ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ഇനി ജനങ്ങളോട് പറയുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം

കേവല ഭൂരിപക്ഷമില്ലെങ്കിലും രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ പരസ്യമായി പ്രതിഷേധധിക്കുകയായണ് കോണ്‍ഗ്രസ് ജെ.ഡി.എസ് എംഎല്‍എമാര്‍. ജി.എന്‍ ആസാദ്, അശോക് ഖേലോട്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെയാണ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us