ബെംഗളൂരു നോർത്തിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ; രാത്രി പെട്രോളിംഗ് ശക്തമാക്കി

ബെംഗളൂരു : ബെംഗളൂരു നോർത്തിൽ രണ്ട് പുള്ളിപ്പുലികളെ കണ്ടതിനെത്തുടർന്ന് പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ശിവകോട്ടെ ഗ്രാമപ്പഞ്ചായത്ത് പരിധിയിലും സമീപ ഗ്രാമങ്ങളിലുമാണ് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുലികളെ പിടികൂടാൻ കെണിയൊരുക്കിയിട്ടുണ്ടെന്നും ഗ്രാമവാസികൾക്ക് ബോധവത്കരണം നടത്തിവരികയാണെന്നും ബെംഗളൂരു അർബൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവപ്പ ഹൊസമണി പറഞ്ഞു.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

കുറച്ചുദിവസങ്ങളായി വനംവകുപ്പുദ്യോഗസ്ഥർ രാത്രി പട്രോളിങ് നടത്തുന്നുണ്ട്.

രാമഗൊണ്ടനഹള്ളിയിൽ രണ്ട് പുലികൾ ചുറ്റിത്തിരിയുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. ദൃശ്യത്തിലുള്ളത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us