എനിക്ക് പാകിസ്താനികളെ ഏറെ ഇഷ്ടം; മൂന്നാം വിവാഹത്തിനൊരുങ്ങി നടി രാഖി സാവന്ത്

തന്‍റെ മൂന്നാം വിവാഹം പാക്കിസ്ഥാനില്‍ നിന്നാകാന്‍ താല്‍പ്പര്യം അറിയിച്ച് നടിയും സോഷ്യല്‍ മീഡിയയിലെ വിവാദ താരവുമായ രാഖി സാവന്ത്.

തന്‍റെ സമീപകാല പാക്കിസ്ഥാന്‍ സന്ദർശനത്തിനിടെ ലഭിച്ച നല്ല വിവാഹ സാധ്യതകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കാനുള്ള ആഗ്രഹം നടി തുറന്നുപറഞ്ഞത്.

ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്താൻകാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്.

  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.

പാകിസ്താനിൽ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി അഭിമുഖത്തിൽ സ്ഥിരീകരിച്ചു.

ഞാൻ പാകിസ്താനിൽ പോയപ്പോൾ എനിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. അതിൽ നിന്ന് നല്ലൊരെണ്ണം ഞാൻ തിരഞ്ഞെടുക്കും.

മുൻ വിവാഹങ്ങളിൽ ഞാൻ എങ്ങനെ പീ‍ഡിപ്പിക്കപ്പെട്ടുവെന്ന് എനിക്കറിയാം.

സ്വിറ്റ്സർലൻഡിലോ നെതർലൻഡിലോ ഹണിമൂണിന് പോകും. ദുബായിലാകും ഒരുമിച്ച് താമസിക്കുമെന്നും രാഖി സാവനന്ത് പറഞ്ഞു.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

റിപ്പോർട്ടുകൾ പ്രകാരം ദോദിഖാൻ പൊലീസിലും ജോലി നോക്കിയിട്ടുണ്ട്. ആദില്‍ ഖാൻ ദുറാനിയായിരുന്നു രാഖിയുടെ രണ്ടാം ഭർത്താവ്. വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts