വിവാഹത്തിന് മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വച്ച് വധു 

ബെംഗളൂരു: സ്വന്തം വിവാഹച്ചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യുവാവിനെ ഒഴിവാക്കി വധുവിന്റെ കുടുംബം.

മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു.

ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്.

വരനും സംഘവും തിരികെ പോവണമെന്ന് വധുവിന്റെ മാതാവ് കൈകൂപ്പി പറയുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

ഇവന്റെ സ്വഭാവം ഇപ്പോഴേ ഇങ്ങനെയാണെങ്കില്‍ എന്റെ മകളുടെ ഭാവി എന്തായിരിക്കും എന്നാണ് മാതാവ് പറയുന്നത്.

യുവതിയുടെയും കുടുംബത്തിന്റെയും നിലപാടിനെ സോഷ്യല്‍ മീഡീയ സ്വാഗതം ചെയ്തു.

മദ്യപാനികള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ത്രീകളെ ആരും വിവാഹം കഴിക്കരുതെന്ന വാദവുമായി പുരുഷ അവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ 'കൈ' കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts