ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു.

രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രാജ്യത്ത് ആദ്യം എച്ച്‌എംപിവി കണ്ടെത്തിയത്.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

സര്‍ക്കാര്‍ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും സ്വകാര്യ ആശുപത്രിയിലെ പരിശോധനാ ഫലങ്ങളില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എങ്ങനെയാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

ചൈനയില്‍ വ്യാപിച്ച വകഭേദമാണോ കുട്ടിയില്‍ കണ്ടെത്തിയതെന്നതിലും സ്ഥിരീകരണമില്ല.

കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

ഇതിന് പിന്നാലെ ബെംഗളൂരുവില്‍ തന്നെ രണ്ടാമത്തെ എച്ച്‌എംപിവി കേസും റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മാസം പ്രായമുള്ള കുട്ടിയിലാണ് രണ്ടാമത് രോഗബാധ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts