നമ്മ മെട്രോ യെല്ലോ ലൈൻ ഉടൻ എത്തും

ബെംഗളൂരു : ഉദ്ഘാടനം കാത്തുകിടക്കുന്ന നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) ആദ്യ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽ നിന്ന് ജനുവരി ആറിന് അയക്കും.

യെല്ലോ ലൈനിൽ മെട്രോ ആരംഭിക്കുന്നത് വൈകുന്നതിനാൽ യാത്രക്കാരുടെ പരാതികൾ കേട്ടശേഷം ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയാണ് ഇക്കാര്യമറിയിച്ചത്.

ട്രെയിനുകൾ എത്താത്തതിനാലാണ് സർവീസ് ആരംഭിക്കാൻ വൈകുന്നത്. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തും.

മൂന്നാമത്തെ ട്രെയിൻ ഏപ്രിലിലാകും എത്തുക. ഓരോമാസവും രണ്ടുട്രെയിൻവീതം ലഭ്യമാക്കാൻ നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് നമ്മ മെട്രോ യെല്ലോ ലൈനിലേക്കാവശ്യമായ ട്രെയിനുകൾ നിർമിക്കുന്നത്.

  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

ജനുവരി ആറിന് കൊൽക്കത്തയിലെ നിർമാണപ്ലാന്റ് സന്ദർശിച്ച് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകൾ ഫ്ലാഗ്ഓഫ് ചെയ്യാൻ കേന്ദ്ര ഭവന, നഗരകാര്യമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഫ്ലാഗ്ഓഫ് സമയത്ത് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയെങ്കിലും യെല്ലോ ലൈനിൽ സർവീസാരംഭിക്കുന്നത് വൈകുകയാണ്.

ഡിസംബറിൽ സർവീസാരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ വാഗ്ദാനം പാലിക്കാനായില്ല.

അത്യാധുനിക ഡ്രൈവർരഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌ സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us