താൻ കാൻസർ മുക്തനായി, ഉടൻ തിരിച്ചെത്തും വീഡിയോയുമായി നടൻ ശിവ രാജ്കുമാർ 

ബെംഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ ആരാധകർക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവർഷ സന്ദേശവുമായി നടനും നിർമാതാവുമായ ശിവ രാജ്കുമാർ.

താൻ കാൻസർ മുക്തനായെന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ കന്നഡ നടൻ വെളിപ്പെടുത്തി.

ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.

വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റിന് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവർക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാർത്ത നല്‍കിയത്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

‘എല്ലാവർക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാർത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോർട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോർട്ടുകള്‍ പോലും നെഗറ്റീവ് ആയി വന്നു, ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കാൻസർ വിമുക്തനാണ്’ ആരാധകരുടെ പ്രാർത്ഥനകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗീത വ്യക്തമാക്കി.

ശിവ രാജ്കുമാറും തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞു, ‘സംസാരിക്കുമ്പോള്‍ ഞാൻ വികാരാധീനനാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാൻ അല്‍പ്പം വികാരഭരിതനായിരുന്നു.

എന്നാല്‍ ധൈര്യം പകരാൻ ആരാധകർ ഉണ്ട്. ചില സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടർമാരും കൂടെയുണ്ടായിരുന്നു’.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് ഉറച്ച പിന്തുണ നല്‍കിയ ഗീതയേയും അദ്ദേഹം പ്രശംസിച്ചു. ‘എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും’ ശിവ രാജ്കുമാർ കൂട്ടിച്ചേർത്തു.

മകള്‍ നിവേദിത രാജ്കുമാറിന്റെ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts