തമിഴ്‌നാട് തീരം ലക്ഷ്യമാക്കിവരുന്ന ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ നിരീക്ഷിച്ച് ഐ.എസ്.ആർ.ഒ.

ബെംഗളൂരു : തമിഴ്‌നാട് തീരം ലക്ഷ്യമാക്കിവരുന്ന ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.

ഇ.ഒ.എസ്.-06, ഇൻസാറ്റ് -3 ഡി.ആർ. ഉപഗ്രഹങ്ങളാണ് നിരീക്ഷിക്കുന്നത്. നവംബർ 23 മുതലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുത്തുതുടങ്ങിയത്.

ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാംതലമുറ ഉപഗ്രഹമാണ് ഇ.ഒ.എസ്.-06. ഉപഗ്രഹത്തിലെ സ്കാറ്ററോമീറ്റർ ചുഴലിക്കാറ്റ് നേരത്തേ കണ്ടെത്തുന്നതിനും സമുദ്രത്തിൽ കാറ്റിന്റെ ഗതി തിരിച്ചറിയുന്നതിനും സഹായിച്ചതായി ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഇൻസാറ്റ്-3ഡി.ആർ. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ ചുഴലിക്കാറ്റിന്റെ തത്സമയ സ്ഥിതിവിവരങ്ങളും ചുഴലിക്കാറ്റിന്റെ തീവ്രതസംബന്ധിച്ച വിവരങ്ങളും നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts