വാഹനങ്ങൾക്ക് നിയന്ത്രണം; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും; വിശദാംശങ്ങൾ

ബെംഗളൂരു: ബിബിഎംപിയുടെ റോഡ് വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സക്ര ഹോസ്പിറ്റൽ മെയിൻ റോഡ്, ദേവരബീസനഹള്ളി (മിന്ത്ര അപ്പാർട്ട്മെൻ്റ് മുതൽ ബെല്ലന്ദൂർ കോടി വരെ) റോഡ് എന്നിവ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

ഇന്ന് മുതൽ രണ്ടു റോഡുകളിലും എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. യെമലൂർ ഭാഗത്തുനിന്നും ദേവരബീസനഹള്ളി, ബെല്ലന്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഓൾഡ് എയർപോർട്ട് റോഡ്, യെമലൂർ ജംഗ്ഷൻ, മാർത്തഹള്ളി ബ്രിഡ്ജ്, കടുബീസനഹള്ളി ബ്രിഡ്ജ്, ഔട്ടർ റിംഗ് റോഡ് വഴി ദേവരബീസനഹള്ളി, ബെല്ലന്തൂർ ഭാഗത്തേക്ക് കടന്നുപോകണം.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

യെമലൂരിൽ നിന്ന് കടുബീസനഹള്ളി, ദേവരബീസനഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ യെമലൂർ കോടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡ്, യെമലൂർ ജംഗ്ഷൻ വഴി കരിയമ്മന അഗ്രഹാര റോഡ്, കടുബീസനഹള്ളി വഴി കടന്നുപോകണം.

ദേവരബീസനഹള്ളിയിൽ നിന്നും ബെല്ലന്തൂരിൽ നിന്നും വരുന്ന വാഹനങ്ങൾ കടുബീസനഹള്ളി ബ്രിഡ്ജിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒആർആർ വഴി യെമലൂർ ജംഗ്ഷൻ വഴി ഓൾഡ് എയർപോർട്ട് റോഡ് റോഡ് ഭാഗത്തേക്ക് പ്രവേശിക്കണം.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

കടുബീസനഹള്ളി, ദേവരബീസനഹള്ളി എന്നിവിടങ്ങളിൽ നിന്ന് പോകുന്ന വാഹനങ്ങൾ കരിയമ്മന അഗ്രഹാരയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡിലെക്ക് പോകണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
[masterslider id="10"]

Related posts