സംസ്ഥാനത്ത് ഇന്ത്യൻ നിർമിത മദ്യത്തിൻ്റെ വിൽപ്പനയിൽ ഇടിവ്; ബിയർ വിൽപ്പന കുതിച്ചുയരുന്നു

ബംഗളൂരു: സംസ്‌ഥാനത്ത്‌ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബിയർ വിൽപ്പന വർധിച്ചതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ.

കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള മദ്യവിൽപ്പനയിൽ 5.55 ശതമാനം വർധനയുണ്ടായി.

ഏപ്രിൽ മുതൽ സെപ്തംബർ വരെ 921.90 കോടി രൂപയാണ് വിറ്റ മദ്യത്തിൻ്റെ മൂല്യം എക്സൈസ് വകുപ്പിൻ്റെ രേഖകൾ കാണിക്കുന്നത്

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

ബിയർ വിൽപ്പനയിൽ വൻ വർധനയും ഇന്ത്യൻ നിർമിത മദ്യത്തിൻ്റെ (ഐഎംഎൽ) വിൽപ്പനയിൽ ഇടിവുമുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ബിയർ വിൽപ്പന 14.90 ശതമാനവും ഐഎംഎൽ വിൽപ്പന 2 ശതമാനവും കുറഞ്ഞു.

എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ബിയർ വിൽപനയിൽ 15 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

കാലാവസ്ഥ, അവധി ദിവസങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഇതിന് കാരണമാണെന്ന് എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു,

പ്രീമിയം, സെമി പ്രീമിയം ബ്രാൻഡുകളുടെ വിലക്കയറ്റം, ഉൽപ്പാദനം, സ്റ്റോക്കുകൾ എന്നിവ കുറഞ്ഞതാണ് ഐഎംഎൽ വിൽപ്പനയിൽ ഇടിവിന് കാരണമെന്ന് രണ്ട് മാസം മുമ്പ് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
[masterslider id="10"]

Related posts

Click Here to Follow Us