റഷ്യൻ ചലച്ചിത്ര മേളയിൽ പുരസ്കാരം സ്വന്തമാക്കി “മഞ്ഞുമ്മൽ ബോയ്സ്”

റഷ്യയിലെ കിനോബ്രാവോ അന്തർദേശീയ ചലച്ചിത്രമേളയിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച സംഗീതത്തിനുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കി. ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തിൽ സുഷിൻ ശ്യാമിനാണ് പുരസ്കാരം. അവാർഡ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം ഏറ്റുവാങ്ങി.

മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. മത്സരേതര വിഭാഗത്തിൽ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ. എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്രമേള നടന്നത്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

ഇറ്റാലിയൻ നിരൂപകനും ചലച്ചിത്ര ചരിത്രകാരനും നിർമാതാവുമായ മാർകോ മുള്ളറാണ് ജൂറി അധ്യക്ഷൻ. ഇന്ത്യയിൽനിന്ന് വിശാൽ ഭരദ്വാജ് ജൂറി അംഗമാണ്.

സിനിമ കണ്ട റഷ്യക്കാർ കരഞ്ഞുവെന്ന് സംവിധായകൻ ചിദംബരം പ്രതികരിച്ചു. പ്രദർശനത്തിനുശേഷം ഒരുപാടുപേർ തങ്ങളുടെ അടുത്ത് വന്നുവെന്നും ആലിംഗനംചെയ്തുവെന്നും ചിദംബരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സെറ്റിനെക്കുറിച്ചും മേക്കിങ്ങിനെക്കുറിച്ചും മുഖാമുഖ സെഷനിൽ ചോദ്യങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
[masterslider id="10"]

Related posts