സംസ്ഥാനത്ത് പുതിയ വൈദ്യുതവാഹന ക്ലസ്റ്റർ; 800 ഏക്കർ സ്ഥലം കണ്ടെത്തി;

electric car bike

ബെംഗളൂരു : പുതുക്കിയ കർണാടക വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി ചിക്കബെല്ലാപുര, ബിഡദി, ഹുബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിൽ പുതിയ വൈദ്യുതവാഹന (ഇ.വി.) ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ വാണിജ്യ വ്യവസായവകുപ്പ് തീരുമാനിച്ചു.

ഇതിനായി സർക്കാർ 800 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുതവാഹന നിർമാണവും ഉപകരണനിർമാതാക്കളും ഒരു കുടക്കീഴിലാക്കുകയാണ് ലക്ഷ്യം.

നിർമാതാക്കൾക്ക് സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തുവന്ന് അവരുടെ ഫാക്ടറികൾ സ്ഥാപിക്കാം. ക്ലസ്റ്ററുകളിൽ വൈദ്യുതവാഹന വ്യവസായത്തിനായി ടെസ്റ്റിങ് സൗകര്യങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല

ചിക്കബെല്ലാപുരയിലെ ക്ലസ്റ്ററിൽ ഏതാനും കമ്പനികൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു.

കലബുറഗി, ബെലഗാവി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളും ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ പരിഗണിച്ചിരുന്നു. ഭാവിയിൽ ഇവിടെയും ക്ലസ്റ്ററുകൾ സ്ഥാപിക്കും.

50,000 കോടിയുടെ നിക്ഷേപവും ലക്ഷക്കണക്കിന് തൊഴിലവസരവുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

2017-ൽ ഇ.വി. നയം ആദ്യം കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
[masterslider id="10"]

Related posts

Click Here to Follow Us