ഏറ്റവും അധികം ഇവി ചാർജിങ് സ്റ്റേഷനുകൾ; സംസ്ഥാനം മുന്നിൽ

ബെംഗളൂരു : ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വൈദ്യുതവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിൽ സംസ്ഥാനം ബഹുദൂരം മുന്നിൽ.

രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി.

കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം കർണാടകത്തിലെ ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 5765 ആയി.

മഹാരാഷ്ട്രയാണ് തൊട്ടുപുറകിൽ. 3728 എണ്ണം.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ഉത്തർപ്രദേശിൽ 1989 സ്റ്റേഷനുകളും ഡൽഹിയിൽ 1941 സ്റ്റേഷനുകളുമാണുള്ളത്.

1413 എണ്ണം തമിഴ്‌നാട്ടിലുണ്ട്. 1212 ചാർജിങ് സ്റ്റേഷനുകളുമായി കേരളം ആറാംസ്ഥാനത്താണ്.

കർണാടകത്തിലെ ചാർജിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. 4462 എണ്ണം.

വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ നൽകി സർക്കാർ രംഗത്തുണ്ട്.

2017-ൽ വൈദ്യതവാഹന നയം നടപ്പാക്കിയിരുന്നു. ഈവർഷത്തെ ബജറ്റിൽ 2500 പുതിയ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണിത്. സർക്കാർ ഉടമസ്ഥതയിൽ 100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 35 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us