മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചു; യുവാവിന്റെ അമ്മയെ ഉപദ്രവിച്ചതായി പരാതി 

ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി.

തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രണയത്തിലായത്.

ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും.

വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്.

യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു വിട്ടതെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാവിലെ യുവതിയുടെ വീട്ടുകാര്‍ അയല്‍ ഗ്രാമത്തിലുള്ള യുവാവിന്റെ വീട്ടിലെത്തി.

തങ്ങളുടെ മകള്‍ അവരുടെ മകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതായി അറിയിച്ചു.

വിവരം അറിഞ്ഞ അമ്മ മകനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

തുടർന്ന് വീട്ടുകാരുടെ മുന്നില്‍ വെച്ച്‌ യുവാവിന്റെ അമ്മയെ വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

54കാരിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം രാത്രി മുഴുവന്‍ കാട്ടില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.

ഒടുവില്‍ പോലീസ് എത്തിയാണ് യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.

യുവാവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആദ്യം കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts