മംഗളൂരുവിലുണ്ടായ സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹന അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം.

കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന്‍ സുമിത്ത് (22) ആണ് മരിച്ചത്.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നാട്ടുകാര്‍ ആണ് ഗുരുപ്രീതിനെ ആശുപത്രിയില്‍ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts