മജസ്റ്റിക്ക് സ്റ്റേഷനും വിമാനത്താവള സൗകര്യങ്ങളോടെ മുഖം മിനുക്കാൻ ഒരുങ്ങുന്നു; സൗകര്യങ്ങൾ എന്തെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു; ബയ്യപ്പനഹള്ളി ടെർമിനലിന് പിന്നാലെ മജസ്റ്റിക്ക് കെ.എസ്.ആർ. ടെർമിനലിലും വിമാനത്താവള മാതൃകയിൽ നവീകരിക്കാൻ പദ്ധതിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ .

സർവീസുകളെ കാര്യമായി ബാധിക്കാതെ നവീകരണം പൂർത്തിയാക്കാൻ 1000 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളുടെ വിസ്തീർണം കൂട്ടും, വിശ്രമ കേന്ദ്രങ്ങളും വികസിപ്പിക്കും.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

പ്രവേശന കവാടനകളിലെ ഓട്ടോ, ടാക്സി, സ്റ്റാന്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കും.

പാർക്കിംഗ് കേന്ദ്രവും നവീകരിക്കും. പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഭക്ഷണശാലകൾ സജ്ജീകരിക്കും.

എം.ജി റെയിൽവേ കോളനി ഭാഗത്ത് നിന്ന് പത്താം പ്രവേശന കവാടം ഒരുക്കും.

2022 ജൂൺ 6 നാണ് ബയ്യപ്പനഹള്ളി എസ്.എം.വി ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts