നഗരത്തിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ അഞ്ചു ബസുകൾക്ക് തീപിടിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ അഞ്ചുബസുകൾക്ക് തീപിടിച്ചു.

ബെംഗളൂരു ഹെഗ്ഗനഹള്ളി ക്രോസിലെ കോളേജിനുമുമ്പിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ബസുകളാണ് തീകത്തിനശിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.40-നാണ് തീപ്പിടിത്തമുണ്ടായത്. ബസുകളിൽ ആരുമുണ്ടായിരുന്നില്ല.

ബസുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരു ബസിന് ആദ്യം തീപിടിച്ചു. പിന്നീട് മറ്റു ബസുകളിലേക്ക് പടരുകയായിരുന്നു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോളേജ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപ്പോഴേക്കും അഞ്ചുബസുകളും കത്തിനശിച്ചിരുന്നു.

തൊട്ടടുത്തായി രണ്ടു ബസുകൾ കൂടിയുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീപടരാതെ സംരക്ഷിക്കാനായി. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts