കന്നഡ വാർത്ത ചാനൽ പവർ ടിവി യുടെ സംപ്രേഷണം താത്കാലികമായി തടഞ്ഞ് കോടതി 

ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലായ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.

ചാനലിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

ജെഡിഎസ് എംഎല്‍സി എച്ച്‌ എം രമേശ് ഗൗഡയാണ് ചാനലിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

മുന്‍ പ്രധാന മന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ ചെറുമക്കള്‍ പ്രജ്വല്‍ രേവണ്ണ,

സൂരജ് രേവണ്ണ എന്നിവര്‍ക്കെതിരായുള്ള പ്രചാരണങ്ങളില്‍ ചാനലും അതിന്റെ ഡയറക്ടര്‍ രാകേഷ് ഷെട്ടിയും മുന്‍പന്തിയിലായിരുന്നു.

പ്രജ്വലിന്റെ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്തത് പവര്‍ ടിവിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts