പെട്രോൾ, ഡീസൽ വിലവർധന: നഗരത്തിൽ പ്രതിഷേധം വ്യാപകം

ബെംഗളൂരു : പെട്രോൾ, ഡീസൽവില വർധനയ്ക്കെതിരേ കർണാടകത്തിൽ പ്രതിഷേധം ശക്തമാകുന്നു.

ബെംഗളൂരുവിൽ പ്രതിഷേധിച്ച ജെ.ഡി.എസ്. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലായിരുന്നു പ്രതിഷേധം. സൈക്കിളും കുതിരവണ്ടിയും ഓടിച്ചും പ്രതിഷേധിച്ചു.

തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബി.ജെ.പി. പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ ചൊവ്വാഴ്ച ബെംഗളൂരുവിൽ ആം ആദ്മി പാർട്ടിയും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

സ്കൂട്ടറുകൾ മറിച്ചിട്ട് മാതൃകാ ശവസംസ്കാരച്ചടങ്ങ് നടത്തിയായിരുന്നു പ്രതിഷേധം.

കന്നഡിഗര വിജയസേനയുടെ പ്രവർത്തകരും പ്രതിഷേധവുമായിറങ്ങി.പെട്രോൾ ലിറ്ററിന് മൂന്നുരൂപയും ഡീസൽ ലിറ്ററിന് മൂന്നരരൂപയുമാണ് സംസ്ഥാന സർക്കാർ ശനിയാഴ്ച വർധിപ്പിച്ചത്.

വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് വിലവർധനയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us