കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ; അഘോരി സന്യാസിയുടെ യാത്ര പോലീസ് തടഞ്ഞു 

ചെന്നൈ: കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച്‌ യാത്ര ചെയ്ത അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴ ചുമത്തിയതെന്നാണ് പോലീസ് പറയുന്നത്.

തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികള്‍ നിരത്തിവെച്ച കാര്‍ നാട്ടുകാരെയും പോലീസിനെയും പരിഭ്രാന്തിയിലാക്കിയത്.

കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡും വച്ചായിരുന്നു ഇയാളുടെ യാത്ര.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു.

നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി.

അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്.

ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചലക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്നതാണെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു.

ക്ഷേത്രത്തിനുമുന്നില്‍ സ്ഥലമില്ലാത്തതുകൊണ്ടാണ് വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതെന്നും മേലാസകലം ഭസ്മംപൂശിയ സന്ന്യാസി പറഞ്ഞു.

നിയമം ലംഘിച്ച്‌ വണ്ടി നിര്‍ത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിന് 3,000 രൂപ പിഴയീടാക്കിയശേഷം സന്ന്യാസിയെ പോകാനനുവദിച്ചു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts