‘അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുമായി നയൻ‌താര എന്നും വഴക്ക്’; നടിക്കെതിരെ പരാതി 

സിനിമ കഴിഞ്ഞാല്‍ കുടുംബ ജീവിതത്തിനാണ് നയൻതാര ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല.

എന്നാല്‍ തനിക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ലെന്ന് നയൻ തന്നെ ഒരിക്കല്‍ ഒരു ഇന്റർവ്യൂയില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

നടി താമസിക്കുന്ന അപാർട്മെന്റിലെ അയല്‍വാസികളുമായി പ്രശ്നത്തിലാണെന്നാണ് വിവരം.

എല്ലാവരുമായും അവർ വഴക്ക് ഉണ്ടാക്കുമെന്നാണ് പറയുന്നത്.

തന്റെ മുൻകോപം പലപ്പോഴും അവർക്ക് വിന ആകാറുണ്ട്.

  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേഷ്യക്കാരിയായ നയൻതാരയെ അയല്‍വാസികള്‍ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു.

എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്.

അവന്റെ കുടുംബാംഗങ്ങള്‍ നാട്ടില്‍ നിന്ന് വന്നിരുന്നു.

കുട്ടികളെല്ലാമുണ്ട്. സ്വിമ്മിംഗ് പൂളില്‍ കുളിക്കാൻ അവർ പോയപ്പോൾ അവിടെ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഈ കുട്ടികള്‍ പൂളില്‍ കളിക്കുന്നത് അവർ വീഡിയോ എടുത്തു.

ക്യാമറ തിരിച്ചപ്പോള്‍ നയൻതാരയുടെ കുട്ടികളും അതില്‍ പതിഞ്ഞു.

ഓടി വന്ന നയൻതാര ഫോണ്‍ പിടിച്ച്‌ വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു.

നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു.

വരുന്നവരെയെല്ലാം വഴക്ക് പറയുന്നു.

മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാല്‍ പോലും വഴക്കിടുന്നു. പോയസ് ഗാർഡനില്‍ ബാഷ്യം അപാർ‌ട്മെന്റില്‍ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് മാറിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts