നഗരത്തിലെ അനധികൃത നിർമിതികൾ പൊളിച്ച് ബി.ഡി.എ.

BBMP_engineers building

ബെംഗളൂരു : ബെംഗളൂരു വികസന അതോറിറ്റിയുടെ (ബി.ഡി.എ.) ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമിച്ച ലേഔട്ടുകളും നിർമിതികളും പൊളിച്ചുനീക്കി.

യെശ്വന്തപുര ഹൊബ്‌ളി, ജെ.ബി. കാവൽ വില്ലേജ് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ അനധികൃത നിർമിതികൾ കൂടുതലുള്ളത്.

ഇവിടെ അഞ്ചേക്കർ ലേഔട്ടിലെനിർമാണം ശനിയാഴ്ച ബി.ഡി.എ. ഉദ്യോഗസ്ഥർ തടഞ്ഞു.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

ബി.ഡി.എ. കമ്മിഷണറുടെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ അനധികൃത കെട്ടിടങ്ങൾ പൊളിക്കുകയും നിയമ മുന്നറിയിപ്പുനൽകുകയും ചെയ്തു.

ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ലേഔട്ടുകൾ നിർമിക്കുന്ന സ്വകാര്യ ബിൽഡർമാർ അനുമതിയില്ലാതെയാണ് പല പ്ലോട്ടുകളും വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശിവരാം കാരന്ത് ലേഔട്ടിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts