യുവതിയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: പ്രണയത്തിൽ ആയിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി യുവതിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ യുവാവ് യുവതിയുടെ നഗ്നവീഡിയോ മൊബൈലിൽ ചോർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതുമൂലം കുടുംബത്തിൻ്റെ മാനം നഷ്ടപ്പെടുമെന്ന് ഭയന്ന് കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

മഹാദേശ്വര കുന്നിന് സമീപം തലബെട്ടയിൽ ആണ് സംഭവം നടന്നത്.

മൂന്നു പേരുടെ നില ഗുരുതരമാണ്.

മഹാദേശ്വർ കുന്നിലെ മഹാദേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തലബെട്ടയിലെത്തിയ ഇവർ നാല് പേരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വിഷം കഴിച്ചവർ മൈസൂരു ജില്ലയിലെ കെആർ നഗർ താലൂക്കിലെ ചന്ദഗലു ഗ്രാമത്തിലെ കുടുംബാംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചന്ദഗലു ഗ്രാമത്തിലെ മഹാദേവനായക് (65) ആണ് മരിച്ചത്.

മഹാദേവനായകിൻ്റെ ഭാര്യ ഗൗരമ്മ (60), കുടുംബാംഗങ്ങളായ ലീലാവതി (45), റിഷിത (21) എന്നിവരുടെ നില ഗുരുതരമാണ്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

സംഭവത്തിൽ മഹാദേശ്വർ ബേട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts