ഇനി സിഗ്നലിങ്ങ് പണികളിലേക്ക്; മെട്രോ യെല്ലോലൈൻ പാത വൈദ്യുതീകരണം പൂർത്തിയായി;

ബെംഗളൂരു : മെട്രോ യെല്ലോ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ.

ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാതയിൽ രണ്ടുഘട്ടങ്ങളിലായാണ് വൈദ്യുതീകരണം പൂർത്തീകരിച്ചത്.

വൈദ്യുതീകരിച്ചശേഷം മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുകയും ചെയ്തു.

ഇനി സിഗ്നലിങ്ങ് സംവിധാനം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങും. ഒക്‌ടോബർ അവസാന ആഴ്ചയിൽ പാതയിലൂടെയുള്ള വാണിജ്യസർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഡ്രൈവറില്ലാ മെട്രോട്രെയിനുകളാണ് പാതയിലൂടെ സർവീസ് നടത്തുക. നേരത്തേ ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. ചൈനയിൽനിന്നാണ് ഇത്തരം മെട്രോ കോച്ചുകൾ എത്തിച്ചത്.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

നേരത്തേ ജൂലായ് ആദ്യയാഴ്ചയോടെ യെല്ലോ ലൈനിലൂടെ സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എൽ. പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, നിർമാണപ്രവൃത്തികൾ പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കാൻ കഴിയാത്തത് പ്രതിസന്ധിയായി.

സിഗ്നലിങ് സംവിധാനം സ്ഥാപിച്ചശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ പരിശോധനയ്ക്കുശേഷമേ വാണിജ്യ സർവീസിന് അനുമതി ലഭിക്കുകയുള്ളൂ.

ഇതിനുമുന്നോടിയായി സ്റ്റേഷനുകളുടെ അവസാനവട്ട നിർമാണപ്രവൃത്തികളും പൂർത്തിയാക്കേണ്ടതുണ്ട്.

ആർ.വി. റോഡ്, റാഗിഗുദ്ദ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുട്‌ലുഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസറോഡ്, ബെരതേന അഗ്രഹാര, ഇലക്‌ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്‌കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോലൈനിലെ സ്‌റ്റേഷനുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം
[masterslider id="10"]

Related posts

Click Here to Follow Us