പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; പ്രിയങ്ക ഗാന്ധി 

ബെംഗളൂരു: ലൈംഗിക പീഡന ആരോപണ വിധേയനായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്.

രാജ്യം വിടാന്‍ പ്രധാനമന്ത്രിയുടെ ഒത്താശയുണ്ടാകുമെന്ന് പ്രിയങ്ക ആഞ്ഞടിച്ചു.

സംസ്ഥാനത്തെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നെന്ന വിവരം പുറത്തുവന്നിരുന്നു.

കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ.

എന്നിട്ട് ഇവരാണ് സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പ്രധാനമന്ത്രി വളരെ അകലെയാണ്.

തന്റെ കാര്യം മാത്രം നോക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ വിഷമതകള്‍ മനസിലാകില്ല.

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ്.

70 കോടി ജനങ്ങള്‍ തൊഴില്‍രഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രേവണ്ണ അടക്കമുള്ള ആരെയും വെറുതെവിടില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts