ബിജെപിയുടെ മൂന്നാംസ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത്;സിദ്ധരാമയ്യയുടെ മകനെതിരെ യെദിയൂരപ്പയുടെ മകന്‍ വരുണയില്‍?

ബെംഗളൂരു: ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ 59 പേർ. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരെ മൈസൂരുവിലെ വരുണയിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രയെ മൽസരിപ്പിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, മൂന്നാം ലിസ്റ്റിലും അദ്ദേഹത്തിന്റെ പേര് ഇടം കണ്ടില്ല. ബെള്ളാരിയിലെ ഖനി പ്രഭുവായ ജി.ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ കരുണാകര റെഡ്ഡിക്ക് ഹാരപ്പനഹള്ളി സീറ്റ് നീക്കിവച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ ജി.സോമശേഖര റെഡ്ഡിക്ക് നേരത്തെ ബെള്ളാരി സിറ്റി സീറ്റ് നൽകിയിരുന്നു. ആദ്യ രണ്ടു ലിസ്റ്റിലായി 154 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ ഇനിയും 11 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്. സിദ്ധരാമയ്യ മൽസരിക്കുമെന്ന് അഭ്യൂഹമുള്ള ബാദാമിയിലും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുൻ സ്പീക്കർ കെ.ജി.ബൊപ്പയ്യ കുടകിലെ വിരാജ്പേട്ടിൽ ജനവിധി തേടും. യെഡിയൂരപ്പയുമായി തുറന്ന വാക്പോരിനു മുതിർന്നിരുന്ന ബൊപ്പയ്യയ്ക്ക് സീറ്റ് കിട്ടുമോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന ആശങ്കയ്ക്കാണ് ഇതോടെ അറുതിയായത്.

ഇതിനിടെ കോലാർ ഗോൾഡ് ഫീൽഡ്സിൽ വൈ.സംപഗിയെ മൽസരിപ്പിക്കാനായി ആദ്യ ലിസ്റ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇദ്ദേഹത്തെ മാറ്റി സഹോദരി വൈ.അശ്വിനിക്ക് സീറ്റ് നൽകിയിട്ടുണ്ട്. സംപംഗിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം. മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ഗോപാൽ റാവുവാണ് ബിജെപി സ്ഥാനാർഥി. നാഗത്താനയിൽ മുൻ മന്ത്രി ഗോവിന്ദ് കർജോളിന്റെ മകൻ ഗോപാൽ കർജോളാണ് മൽസരിക്കുന്നത്. അരസിക്കെരെയിൽ മുൻ മന്ത്രി വി.സോമണ്ണയുടെ മകൻ ഡോ.അരുൺ സോമണ്ണയും ഉഡുപ്പിയിൽ കെ.രഘുപതി ഭട്ടിനും സീറ്റ് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us