പിങ്ക് ലൈനിലെ ഭൂഗർഭ മെട്രോസ്‌റ്റേഷൻ നിർമാണം ; മൈക്കോ സിഗ്നൽ- ആനേപ്പാളയ ജങ്ഷനിലൂടെ നാളെ മുതൽ വാഹന ഗതാഗതം അടയ്ക്കും; ഗതാഗതത്തിന് സമാന്തര സംവിധാനം ഒരുക്കി

ബെംഗളൂരു : നിർദിഷ്ട മെട്രോ പിങ്ക് ലൈനിലെ ലക്കസാന്ദ്ര ഭൂഗർഭ മെട്രോപാതയുടെ നിർമാണം രണ്ടാംഘട്ടത്തിലേക്ക്.

ഇതിന്റെഭാഗമായി ബെന്നാർഘട്ട മെയിൻറോഡിലെ മൈക്കോ സിഗ്നൽ മുതൽ ആനേപ്പാളയ ജങ്ഷൻവരെയുള്ള പാത തിങ്കളാഴ്ച മുതൽ ഒരുവർഷത്തേക്ക് അടച്ചിടും. ഗതാഗതത്തിന് സമാന്തര സംവിധാനമൊരുക്കിയിട്ടുണ്ട്.

ആനേപ്പാളയ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ മൈക്കോ സിഗ്നലിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് ബോഷ് ലിങ്ക് റോഡ് വഴി അഡുഗൊഡി ജങ്ഷനിലെത്തി യാത്രതുടരണമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

ഡയറി സർക്കിളിൽനിന്ന് ശാന്തിനഗർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിത്സൻ ഗാർഡൻ ഏഴാം മെയിൻ റോഡിൽ നിന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് ശാന്തിനഗറിലേക്ക് പോകുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം.

ആദ്യഘട്ടത്തിൽ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങളൊരുക്കാൻ ട്രാഫിക് പോലീസ് ഇവിടെയുണ്ടാകും.

കഴിഞ്ഞ സെപ്റ്റംബറിലാണ് മെട്രോ സ്‌റ്റേഷനുവേണ്ടിയുള്ള തുരങ്ക നിർമാണം പൂർത്തിയായത്.

നാഗവാരമുതൽ കലേന അഗ്രഹാരവരെയുള്ള പിങ്ക് പാതയിലെ 18 സ്‌റ്റേഷനുകളിൽ 12 എണ്ണവും ഭൂഗർഭസ്‌റ്റേഷനുകളാണ്.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

ഇതിൽ ഏറ്റവും വലിപ്പമേറിയ സ്‌റ്റേഷനുകളിലൊന്നാണ് ലക്കസാന്ദ്ര. ഒരുവർഷത്തിനുള്ളിൽ സ്‌റ്റേഷന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us