പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം തടഞ്ഞു; യുവതിയുടെ കാൽ ഭർത്താവ് തല്ലിയൊടിച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിർത്ത ഭാര്യയുടെ കാലുകള്‍ ഭർത്താവ് തല്ലിയൊടിച്ചു.

ബെളഗാവിയിൽ ആണ് സംഭവം.

ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്.

പരിക്കേറ്റ മായക്കയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്.

എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാൻ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിർത്തു.

ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts