സൗദിക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം.

സൗദി: സൗദിയിലെ റിയാദിലും ജിസാനിലും വീണ്ടും ഹൂദികളുടെ മിസൈൽ ആക്രമണം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൊടുത്ത മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് വ്യോമപ്രതിരോധസേന തകര്‍ത്തതായി സഖ്യ സേനാ വ്യക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.  ഇറാന്‍ മുദ്രകളുള്ള മിസൈലുകളുടെ അവശിഷ്ടമാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 25 നു ഏഴു തവണ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ഹൂദികളുടെ ആക്രമണം നടന്നിരുന്നുവെങ്കിലും ഇവയെല്ലാം ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുൻപുതന്നെ സൗദിയുടെ പ്രതിരോധ സേന തകർത്തിരുന്നു.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണ് ശുമൈസി. ഇതിനടുത്താണ് സംഭവം. ശുമൈസിയയിലെ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉഗ്രസ്‌ഫോടനം കേട്ടതായി പറഞ്ഞു.

സ്‌ഫോടനവും പുകപടലവും അന്തരീക്ഷത്തില്‍ ഉയര്‍ന്നത് കൂടാതെ ആശുപത്രിക്ക് സമീപം മിസൈല്‍ പതിച്ചെന്നും പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീടിന് പുറത്തിറങ്ങിയോടി. ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
[masterslider id="10"]

Related posts

Click Here to Follow Us