തട്ടിപ്പ് എസ്എംഎസുകൾ ഇനി ഗൂഗിൾ കണ്ടെത്തി തരും

ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്‌കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത.

സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്.

ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എനേബിള്‍ ചെയ്യുന്ന വിധം ചുവടെ:

1. സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മെസേജസ് ആപ്പ് തുറക്കുക

2. മുകളില്‍ വലത് വശത്തെ പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

3. സെറ്റിങ്‌സില്‍ സ്പാം പ്രൊട്ടക്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

4. ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഫീച്ചര്‍ എനേബിള്‍ ആകും

ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതോടെ, ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നത് ആരംഭിക്കും.

  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

സ്പാം സന്ദേശങ്ങളില്‍ നിന്ന് അധിക സംരക്ഷണം നല്‍കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് സ്പാം, റിപ്പോര്‍ട്ട് നോട്ട് സ്പാം എന്നിവയില്‍ ഉപയോക്താവിന് ഉചിതമെന്ന് തോന്നുന്നത് തെരഞ്ഞെടുത്ത് സ്പാം മെസേജ് തിരിച്ചറിയാനുള്ള പ്രക്രിയയില്‍ ഉപയോക്താവിനും സജീവമായി പങ്കെടുക്കാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
[masterslider id="10"]

Related posts

Click Here to Follow Us