വിദ്യാർഥിനികളെ മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം: നഴ്‌സ് അറസ്റ്റിൽ

ബെംഗളൂരു: കാമുകനുവേണ്ടി റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നഴ്‌സ് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നഴ്‌സ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ .

റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്

ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ റസിഡൻഷ്യൽ സ്‌കൂളിനോട് ചേർന്നുള്ള ഗ്രാമത്തിൽ നഴ്‌സായി ജോലി ചെയ്തിരുന്ന എൻഎം ചന്ദന അയൽ ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലെ രണ്ട് പെൺകുട്ടികളെ കാമുകനെ വശീകരിക്കാൻ ഉപയോഗിച്ചുവെന്നതാണ് കേസ്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

പെൺകുട്ടികളെ അബോധാവസ്ഥയിലാക്കാൻ നഴ്‌സ് മയക്കുമരുന്ന് നൽകിയെന്ന പരാതിയിൽ കടൂർ പോലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതേ റസിഡൻഷ്യൽ സ്‌കൂളിലെ ഡി ഗ്രേഡ് ജീവനക്കാരനായിരുന്ന സുരേഷ് പെൺകുട്ടികളെ നഴ്‌സ് ചന്ദനയുടെ അടുത്ത് പരിശീലനത്തിനായി കൊണ്ടുവരിക പതിവായിരുന്നു.

അക്കാലത്ത് നഴ്‌സ് ചന്ദന വിദ്യാർഥികൾക്ക് കുടിക്കാൻ ശീതളപാനീയത്തിൽ ലഹരി കലർത്തിയിരുന്നു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

പെൺകുട്ടികൾ അർദ്ധബോധാവസ്ഥയിലായതോടെ കാമുകന് കാഴ്ചവെക്കാൻ സഹായിച്ചിരുന്നതായാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts