സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, തെളിവുകൾ ഉണ്ട് ; സിദ്ധരാമയ്യ

ബെംഗളുരു: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

എന്നാല്‍ ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര്‍ ഗൗഡയുടെ വെളിപ്പെുടത്തല്‍.

ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നാല് എംഎല്‍എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു. ഇതുസംബന്ധിച്ച തെളിവുകള്‍ ഉടൻ പുറത്തുവിടുമെന്നും ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts