അനുഷ്ക അഭിനയം നിർത്തുന്നു? രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരുന്ന് താരദമ്പതികൾ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും.

2017 ഡിസംബറിൽ ഇരുവരുടേയും വിവാഹം. 2021-ൽ ഇവർക്ക് കൂട്ടായി മകൾ വാമികയും എത്തി.

ഇപ്പോഴിതാ അനുഷ്കയും കോലിയും രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിലും ഇത് ചർച്ചാവിഷയമാണ്.

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ ഗാലറിയിലെത്തുന്ന അനുഷ്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ഇതിൽ അനുഷ്കയുടെ ‘ബേബി ബാമ്പ്’ കാണാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഇന്ത്യൻ ടീമിനൊപ്പം ഹോട്ടലിൽ നിന്നുള്ള അനുഷ്കയുടെ വീഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു.

അതിലും ആളുകൾ ‘ബേബി ബമ്പ്’ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൈസ് കൂടുതലുള്ള വസ്ത്രം ധരിച്ചത് ബേബി ബമ്പ് കാണാതിരിക്കാനാണെന്നും ആരാധകർ പറയുന്നു.

എന്നാൽ താരദമ്പതികൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts