ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമർശം ഹിന്ദു മുന്നണി നേതാവ് അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

മഹേഷിനെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us