ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഈ മാസം ഫ്ലാഗ് ഓഫ് ചെയ്യാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു, ഹൈദരാബാദ് എന്നീ രണ്ട് ടെക് ഹബ്ബുകളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓഗസ്റ്റിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്.

ഓഗസ്റ്റ് 6-നോ 15-നോ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്‌പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തേക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ട്. ബെംഗളുരുവിലെ യശ്വന്ത്പൂരിനും ഹൈദരാബാദിലെ കച്ചെഗുഡയ്ക്കും ഇടയിലാണ് ട്രെയിൻ സർവീസ് നടത്തുക.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

മാധ്യമങ്ങളിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, എക്സ്പ്രസ് ട്രെയിൻ രണ്ട് ടെക് ഹബ്ബുകൾക്കിടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറായി കുറയ്ക്കും. നിലവിൽ, തുരന്തോ എക്സ്പ്രസ് ട്രെയിൻ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്നത്.

ട്രയൽ റൺ നടക്കുകയാണെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) ഉദ്യോഗസ്ഥൻ പറഞ്ഞു.

കർണാടകയിൽ സർവീസ് നടത്തുന്ന ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ്, ജൂൺ 27-നാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

മറ്റൊരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ചെന്നൈയ്ക്കും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts