വിധാൻ സൗധയിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ബെംഗളൂരു: ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിധാൻ സൗധയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. യോഗ ദിനത്തിൽ ബുധനാഴ്ച രാവിലെ വിധാന സൗധ പരിസരം സജീവമായിരുന്നു. ആയുഷ് വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ‘യോഗ ഫോർ വസുധൈവ കുടുംബകം’ പരിപാടിയിൽ രാവിലെ 6 മണിക്ക് തന്നെ വിവിധ യോഗ സ്ഥാപനങ്ങളും എൻസിസി കേഡറ്റുകളും സ്‌കൂൾ കുട്ടികളും സന്നദ്ധ സംഘങ്ങളും ഒത്തുകൂടി.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ഗവർണർ താവർ ചന്ദ് ഗെലോട്ട്പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗയുടെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും അത് ഒരു സ്ഥിരം ശീലമായി വളർത്തിയെടുക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. നിയമസഭാ സ്പീക്കർ യു ടി ഖാദർ, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടു റാവു, ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ്, ആയുഷ് വകുപ്പ് സെക്രട്ടറി ടി അനിൽ കുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ബികെ വെങ്കിടേഷ് പ്രസാദ്, അത്‌ലറ്റ് അഞ്ജു ബി ജോർജ്ജ്, കന്നഡ നടി ഭാവന രാമണ്ണ എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts