കേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില 

തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി.

ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ തെക്കു പടിഞ്ഞാറു കാറ്റുവീശി കടൽ ഇളകിയാലേ ചെമ്മീൻ ഉൾപ്പെടെയുള്ളവ പ്രത്യക്ഷപ്പെടൂ. കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയും ചെമ്മീന്റെ വരവിലാണ്. ന്യൂനമർദ്ദം എത്തിയെങ്കിലും കടൽ ഇളകിയിട്ടില്ല.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ന്യൂനമർദ്ദം എത്തിയതോടെ ചെറുവള്ളങ്ങൾ കടലിൽ ഇറങ്ങുന്നില്ല. തമിഴ്‌നാട്,ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു എത്തിയിരുന്ന മീനും വൻതോതിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിനിടയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts