വിവാഹ സൽക്കാരത്തിനിടെ ഹോട്ടലിൽ നിന്നും സ്വർണം മോഷണം പോയി

ബെംഗളൂരു: നഗരത്തിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ മോഷണം. രാജ്ഭവൻ റോഡിലെ ക്യാപിറ്റോൾ ഹോട്ടലിൽ ജൂൺ 12 നായിരുന്നു സംഭവം. ഹാൾ റിസർവ് ചെയ്‌ത ആർടി നഗർ സ്വദേശി റോഷൻ കുമാറാണ് സ്വർണം മോഷണം പോയതായി അറിയിച്ചത്. തനിക്കും അതിഥികൾക്കുമായി നിരവധി മുറികൾ ബുക്ക് ചെയ്യുന്നതിനൊപ്പം തനിക്ക് താമസിക്കാൻ റൂം നമ്പർ 419 തിരഞ്ഞെടുത്തിരുന്നതായും, അവിടെ വധുവിനായി വാങ്ങിയ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നതായും റോഷൻ പറഞ്ഞു . ഏകദേശം 9:20 നാണ് റോഷന്റെ കുടുംബം ഹോട്ടൽ മുറിയിൽ ചെക്ക് ഇൻ ചെയ്തത്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

എന്നാൽ റിസപ്ഷനിൽ പങ്കെടുത്ത് രാത്രി 10.39 ഓടെ മുറിയിൽ തിരിച്ചെത്തിയ റോഷൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. സ്ഥിതിഗതികൾ കണ്ട് പരിഭ്രാന്തനായ അദ്ദേഹം ഉടൻ തന്നെ മോഷണം നടന്നതായി പോലീസിൽ അറിയിക്കുകയും സംഭവത്തെക്കുറിച്ച് വിശദമായി പരാതി നൽകുകയും ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഒരു ജോടി വളകൾ, ഒരു മാല, താലി എന്നിവയുൾപ്പെടെ നാല് ലക്ഷം രൂപ വിലമതിക്കുമെന്ന് റോഷന്റെ മൊഴിയിൽ പറയുന്നു.

  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

നാലാം നിലയിലെ മറ്റൊരു മുറിയുടെ സ്മാർട്ട്കാർഡ് ഉപയോഗിച്ച് ആരെങ്കിലും തന്റെ മുറിയിലേക്ക് അനധികൃതമായി പ്രവേശിച്ച് മോഷണം നടത്തിയിരിക്കാമെnnaan റോഷൻ സംശയം പ്രകടിപ്പിക്കുന്നത്. ആ നിലയിലെ എല്ലാ മുറികളിലേക്കും വാതിലുകൾ തുറക്കാൻ കഴിവുള്ളതായിരുന്നു അയാളുടെ കൈവശമുണ്ടായിരുന്ന സ്മാർട്കാർഡ്. മോഷണക്കേസിൽ വിധാന സൗധ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
[masterslider id="10"]

Related posts

Click Here to Follow Us