വില്ലൻ വേഷങ്ങളിലുടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയാണ് മരണവിവരം പങ്കുവച്ചത്. നടൻ ദിലീപ് ഫെയ്സ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തിയത്. തുടർന്ന് ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. നിരവധി തമിഴ്, കന്നട ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts