നടിയും എംപിയുമായ സുമലതയുടെ മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി

ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ അംബരീഷിന്റെയും നടിയും എം.പിയുമായ സുമലയുടെയും മകൻ അഭിഷേക് അംബരീഷും ഫാഷൻ ഡിസൈനർ അവിവ ബിദാപ്പയും വിവാഹിതരായി. സിനിമ നടൻ കൂടിയായ അഭിഷേക് 2 കന്നഡ സിനിമകളിൽ  നായകൻ ആയിട്ട് ഉണ്ട്. അമർ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്.

ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ പരമ്പരാഗത രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിൽ പങ്കെടുക്കാൻ  തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് അടക്കമുള്ളവർ എത്തി. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കന്നഡ സൂപ്പർ താരം യാഷ്, മോഹൻ ബാബു, സുഹാസിനി മണിരത്നം, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലേ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മേനക, സ്വപ്ന, അരുണ‍, സുഹാസിനി, രാധിക, ലിസി, നദിയ മൊയ്തു, മീന തുടങ്ങിയ നടിമാരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
[masterslider id="10"]

Related posts

Click Here to Follow Us