ബസ് കാത്ത് മടുത്തു; മദ്യപിച്ച യുവാവ് യാത്രക്കാരുമായി ബസ് ഓടിച്ച് അപകടത്തിൽ പെട്ടു

ബെംഗളൂരു: മദ്യപിച്ച യുവാവ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഓടിച്ചത് അപകടത്തിൽ കലാശിച്ചു. തന്റെ ഗ്രാമത്തിലേക്കുള്ള കല്യാണ കെ.എസ്. ആർ.ടി.സി ബസ് കാത്ത് മടുത്തതത്തോടെയാണ് മദ്യപിച്ച യുവാവ് കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചത് തുടർന്ന് കോർപ്പറേഷന്റെ പാർക്ക് ചെയ്തിരുന്ന ബസ് ഓടിക്കുകയും ചെയ്തു. ബിദർ ജില്ലയിലെ ഔറാദിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ഔരാദ് താലൂക്കിലെ കരൺജി (കെ) ഗ്രാമവാസിയായ യശപ്പ സൂര്യവംശി എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സൂര്യവംശി നാട്ടിലേക്ക് ബസ് കയറാൻ ബസ് സ്റ്റാൻഡിലെത്തിയത്. ഏറെ നേരം കാത്തുനിന്നെങ്കിലും ഗ്രാമത്തിലേക്ക് ബസില്ല. ക്ഷുഭിതനായ സൂര്യവംശി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി തന്റെ ഗ്രാമത്തിലെത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ബസ് സ്റ്റാൻഡിൽ നിന്ന് അൽപം അകലെ റോഡ് ഡിവൈഡറിൽ ബസ് ഇടിക്കുച്ചു നിന്നു. അപകടത്തിൽ ഒരു ജീപ്പും തകർന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ റോഡിലുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി , തുടർന്ന് സൂര്യവംശിയെ ബസിൽ നിന്ന് താഴെയിറക്കിയത്. എഎസ്‌ഐ സുനിൽ കോറെ സംഭവസ്ഥലത്തെത്തി സൂര്യവംശിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts