ബെംഗളൂരു-പൂനെ ദേശീയപാതയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം

vehicle

ബെംഗളൂരു: ബെംഗളൂരുവിനെ പൂനെയുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്-48-ലെ വിവിധ ടോൾ പ്ലാസകളിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം. തുമകുരു, ചിത്രദുർഗ, ഹിരിയൂർ, ബെളഗാവി, ദാവൻഗെരെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ 10 ടോൾ പ്ലാസകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ ബെസ്‌കോം ഉദ്യോഗസ്ഥർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) സമർപ്പിച്ചു.

ഓരോ ടോൾ പ്ലാസകളിലും 120 കെ.ഡബ്ല്യൂ. സിസിഎസ്2 ഇവി ഫാസ്റ്റ് ചാർജറുകൾ ഘടിപ്പിച്ച രണ്ട് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബെസ്‌കോം ഡെപ്യൂട്ടി ജനറൽ മാനേജർ (ഇലക്‌ട്രിക് വാഹനങ്ങൾ) കെ. ശ്രീനാഥ് പറഞ്ഞു. വാഹനങ്ങൾ ചാർജ് ചെയ്യാൻ സുരക്ഷിതമായ സ്ഥലങ്ങൾ ഒരുക്കുകയും അന്തർസംസ്ഥാന യാത്രകളിൽ ഇലക്ട്രിക് വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യുന്നത് എളുപ്പമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൻഎച്ച്എഐയിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ബെസ്‌കോം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യത്തെ പൊതു ഇവി ചാർജിംഗ് സ്റ്റേഷൻ 2018ലാണ് സ്ഥാപിച്ചത്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts